ഫാ. ജോർജ് ഹെസ് മെമ്മോറിയൽ ലിറ്റററി ഇവെന്റ്സ് 2024; മാന്നാനം കെ ഇ സ്കൂളിൽ ശനിയാഴ്ച തുടക്കമാകും

മാന്നാനം: എ എസ് ഐ എസ് ഇ കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ  ഫാ. ജോർജ് ഹെസ് മെമ്മോറിയൽ ലിറ്റററി ഇവെന്റ്സ് 2024  മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശനിയാഴ്ച  തുടക്കമാകും.  മാന്നാനം സെന്റ് ജോസഫ് മൊണാസ്റ്ററി പ്രിയോർ ഫാ. ഡോ. കുര്യൻ ചാലങ്ങാടി സി എം ഐ ഉദ്ഘാടനം നിർവഹിക്കും . കെ.ഇ സ്കൂൾ പ്രിൻസിപ്പൽ ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ അദ്ധ്യക്ഷത വഹിക്കും.

ഡിബേറ്റ്, ഡിക്ലമേഷൻ, ക്രീയേറ്റീവ് റൈറ്റിംഗ്, പെയിന്റിംഗ്, ക്വിസ് തുടങ്ങിയ മത്സരങ്ങളാണ് ഇവന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അൻപത്തിയഞ്ചോളം സ്കൂളുകളിൽ നിന്നായി എഴുന്നൂറോളം വിദ്യാർഥികളാണ് ഇവന്റിൽ പങ്കെടുക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*