
ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറലും പ്രസിദ്ധ ധ്യാനഗുരുവുമായിരുന്ന ഫാ. ജോർജ് കരിന്തോളിൽ അന്തരിച്ചു.ധ്യാനങ്ങളിലൂടെയും കൗൺസിലിങ്ങിലൂടെയും പതിനായിരക്കണക്കിന് ആളുകളെ പുതുജീവിതത്തിലേക്കു നയിച്ച വിശുദ്ധനായ വൈദികനായിരുന്നു ഫാ. ജോർജ് കരിന്തോളിൽ.
ബൈബിൾ മനഃപാഠമായിരുന്ന കരിന്തോളിലച്ചൻ, ദൈവവചനത്തിന്റെ മനോഹാരിതയും ശക്തിയും ആളുകളിലേക്കെത്തിച്ച വചനത്തിന്റെ പുരോഹിതനായിരുന്നു. അലിവിന്റെയും കരുണയുടെയും ആത്മീയതയുടെയും ആചാര്യനായിരുന്ന കരിന്തോളിലച്ചന്റെ മരണം കേരള കത്തോലിക്കാ സഭയ്ക്ക് വലിയ നഷ്ടമാണ്.ആലുവ രാജഗിരി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
Be the first to comment