സംസ്ഥാനത്ത് വ്യാജ പാരാ മെഡിക്കൽ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ വഴി തട്ടിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വ്യാജ പാരാ മെഡിക്കൽ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ വഴിയുള്ള തട്ടിപ്പ് തുടർക്കഥയാവുന്നു. ഈ വർഷം മാത്രം സംസ്ഥാനത്തുടനീളം അംഗീകാരമില്ലാത്ത കോഴ്സ് പഠിച്ച് പെരുവഴിയിലായത് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നൂറ് കണക്കിന് വിദ്യാർത്ഥികൾ.

കഴിഞ്ഞ രണ്ട് ആഴ്ച്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ മാത്രം പാരാമെഡിക്കൽ കോഴ്സുകൾ വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങൾ തട്ടിപ്പ് നടത്തുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കസബ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. മെഡിക്കൽ ലാബ് ടെക്നീഷ്യൻ ഡിപ്ലോമ കോഴ്സ് നടത്താൻ നിലവിൽ ആരോഗ്യ സർവ്വകലാശാലയുടെയോ പി എസ് സിയുടെയോ അംഗീകാരമില്ല. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളിൽ മികച്ച ശമ്പളത്തിൽ ജോലി കിട്ടുമെന്ന വാഗ്ദാനം നൽകിയാണ് സ്ഥാപനങ്ങൾ ഈ കോഴ്സ് നടത്തുന്നതും ആയിരക്കണക്കിന് വിദ്യാർത്ഥികളെ വഞ്ചിക്കുന്നതും.

Be the first to comment

Leave a Reply

Your email address will not be published.


*