കർണാടകയിൽ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര; വാഗ്ദാനം നടപ്പിലാക്കി കോൺഗ്രസ്

കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലായി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തിപദ്ധതിയുടെ ഉദ്ഘാടനം ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢിയും ചേര്‍ന്ന് നിര്‍വഹിച്ചു.

സൗജന്യ യാത്രയുടെ ആദ്യ ടിക്കറ്റ്  ‘ശക്തി സ്മാർട്ട് കാർഡ് ‘തിരഞ്ഞെടുത്ത  5 വനിതാ യാത്രികർക്ക്  മുഖ്യമന്ത്രി സിദ്ധരാമയ്യ  പ്രതീകാത്മകമായി വിതരണം ചെയ്തു. സൗജന്യ കന്നിയാത്രയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഒരേസീറ്റിലിരുന്ന് നഗരത്തിലൂടെ യാത്ര ചെയ്തു. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢിയും സഹയാത്രികനായി. കർണാടകയിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ  ശക്തി പദ്ധതി  ഉദ്‌ഘാടനം ചെയ്യപ്പെട്ടു. സ്ത്രീകൾ ആടിയും പാടിയും കന്നി സൗജന്യ യാത്ര അവിസ്മരണീയമാക്കി.

കര്‍ണാടകയില്‍ സ്ഥിരതാമസമായ വനിതകള്‍ക്കാണ് സൗജന്യ ബസ് യാത്രയ്ക്ക് അര്‍ഹത. തിരിച്ചറിയല്‍ രേഖയിലെ മേല്‍വിലാസം നോക്കിയാണ് അര്‍ഹരായവരെ തിരിച്ചറിയുക.സംസ്ഥാനത്തിനകത്തെ യാത്രക്ക് ദൂരപരിധി ഇല്ല, എന്നാല്‍ അതിര്‍ത്തി ജില്ലകളില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളില്‍ 20 കിലോമീറ്റര്‍ ദൂരം മാത്രമേ സൗജന്യ യാത്ര അനുവദിക്കൂ.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*