സൗജന്യ ഇന്റര്‍വ്യൂ പരിശീലനം; എഐ ആപ്പുമായി കൊച്ചി സ്റ്റാര്‍ട്ട്അപ്പ്

കൊച്ചി: ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി ഇന്റര്‍വ്യൂ പരിശീലനം നല്‍കുന്ന ആപ്പ് വികസിപ്പിച്ച് കൊച്ചി സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ എഡ്യൂനെറ്റ്. വൈവ (Vaiva app) എന്നു പേരിട്ടിരിക്കുന്ന ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് എഡ്യൂനെറ്റ് സിഇഒ രാം മോഹന്‍ നായര്‍ പറഞ്ഞു.

വിദ്യാഭ്യാസം, ടെക്‌നോളജി, ഹെല്‍ത്ത്കെയര്‍, റീടെയില്‍, മാനുഫാക്ചറിംഗ്, ടൂറിസം തുടങ്ങി 40ലേറെ വിവിധ തരം വ്യവസായമേഖകളിലുളള 120ല്‍പ്പരം വിവിധ തസ്തികകളിലേയ്ക്കുള്ള മോക്ക് ഇന്റര്‍വ്യൂകള്‍ക്കാണ് ഈ ആപ്പിലൂടെ പരിശീലനം നേടാനാവുക. എഐ അധഷ്ഠിതമായ ഈ ആപ്പ് ഉദ്യോഗാര്‍ഥിയോട് യഥാര്‍ത്ഥത്തില്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ എന്നപോലെ തന്നെ വിവിധ ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരങ്ങള്‍ കേട്ട് തെറ്റായ ഉത്തരങ്ങള്‍ തിരുത്തി തരികയും ചെയ്യും.

ഇതുപയോഗിച്ച് തുടര്‍ച്ചയായി പരിശീലനം നേടിയാല്‍ ഏതു തരം ഇന്റര്‍വ്യൂകളും നേരിടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സജ്ജരാകുമെന്ന് രാം മോഹന്‍ നായര്‍ പറഞ്ഞു. ഇംഗ്ലീഷിലും മലയാളത്തിലും ഈ സേവനം ലഭ്യമാകും. പരിശീലനത്തിനിടയില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ ലഭിക്കുന്ന ചെറിയ വരുമാനത്തിലൂടെയാണ് ആപ്പിന്റെ സേവനം സൗജന്യമായി നല്‍കാന്‍ സാധിക്കുന്നതെന്നും രാം മോഹന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*