തണുത്തുറഞ്ഞ് മൂന്നാർ; താപനില മൈനസിൽ എത്തി

തണുത്തുറഞ്ഞ് മൂന്നാർ. മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നിൽ എത്തിയത്. 

അതിശൈത്യത്തിന് തുടക്കം കുറിച്ച്  മാട്ടുപ്പട്ടി, യുപാസി മൂന്നാർ, കന്നിമല്ലയ് എന്നീ പ്രദേശങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തി. അതേ സമയം സമീപ പ്രദേശമായ വട്ടവടയിൽ ഇന്ന് രാവിലെ 2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പാണ് ഇന്ന് രാവിലെ മൂന്നാറിലും സമീപ പ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 

സാധാരണയായി ഡിസംബർ ആദ്യവാരം എത്തേണ്ട ശൈത്യം ഇത്തവണ എത്താൻ വൈകി. ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. പുലർച്ചെ മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കുവാൻ നിരവധി സഞ്ചാരികളുമെത്തി.

പത്ത് വർഷങ്ങൾക്ക് മുൻപ് വരെ മൈനസ് നാല് ഡിഗ്രി വരെ മൂന്നാറിൽ താപനില താഴുമായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മൈനസ് ഒരു ഡിഗ്രി വരെയാണ് താപനില താഴുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*