ഫ്രഞ്ച് തിരഞ്ഞെടുപ്പ് : ആദ്യ റൗണ്ടിൽ തീവ്രവലതുപക്ഷത്തിന് വിജയമെന്ന് എക്സിറ്റ് പോളുകൾ

ഫ്രാൻസ് ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ തീവ്രവലതുപക്ഷത്തിന് വിജയമെന്ന് എക്‌സിറ്റ് പോളുകൾ. ഞായറാഴ്ച നടന്ന ആദ്യ റൗണ്ടിൽ തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണൽ റാലി (ആർഎൻ) പാർട്ടിക്കാണ് മുന്‍തൂക്കം. 34 ശതമാനം വോട്ടുകളാണ് ആർഎൻ നേടുകയെന്നാണ് പ്രവചനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ടുഗതർ സഖ്യം 20.5 ശതമാനം മുതൽ 23 ശതമാനം വോട്ടുകളാണ് നേടുക. ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് 29 ശതമാനം വോട്ടുകൾ നേടുമെന്നും എക്സിറ്റ് പോൾ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

എക്‌സിറ്റ്‌പോളുകളെ നാഷണൽ റാലി നേതാവ് മറൈൻ ലെ പെന്നും സംഘവും സ്വാഗതം ചെയ്തു. ജൂലായ് 7 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. കുടിയേറ്റ വിരുദ്ധതയും മാക്രോണിന്റെ ഭരണവിരുദ്ധ വികാരവുമാണ് തീവ്രവലതുപക്ഷ പാർട്ടിക്ക് അനുകൂലമാവുന്നത്. എന്നാൽ പാർട്ടിക്ക് ഭരണത്തിൽ ഏറാൻ സാധിക്കുമോയെന്നുള്ള കാര്യത്തിൽ ആർ എൻ പാർട്ടി പ്രതികരിച്ചിട്ടില്ല.

ജൂൺ ആദ്യവാരം കഴിഞ്ഞ യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാക്രോണിന്റെ പാർട്ടി ആർഎൻ പാർട്ടിയോടെ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാൻസ് ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചത്.

അതേസമയം വോട്ട് ശതമാനം കൂടുതൽ ലഭിച്ചെങ്കിലും ആർഎൻ പാർട്ടിക്ക് അധികാരത്തിൽ എത്താൻ സാധിക്കുമോയെന്ന് ഉറപ്പില്ല. പാർട്ടി അധികാരത്തിൽ എത്തുന്നത് തടയാൻ മാക്രോണിന്റെ സഖ്യകക്ഷികളും ഇടതുപാർട്ടികളും മുന്നണി രൂപീകരിച്ചേക്കാനും സാധ്യതയുണ്ട്. റിപ്പബ്ലിക്കൻ മുന്നണി എന്ന പേരിലാണ് മുന്നണി രൂപീകരിക്കുക.

ആദ്യറൗണ്ടിൽ തന്നെ അമ്പത് ശതമാനം വോട്ടുകൾ നേടിയാലാണ് രണ്ടാം റൗണ്ടിലേക്ക് സ്ഥാനാർഥി പ്രവേശിക്കുകയും വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യുക. എന്നാൽ ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർഥിയും അമ്പത് ശതമാനം വോട്ടുകൾ നേടിയിട്ടില്ലെങ്കിൽ ആദ്യത്തെ രണ്ട് മത്സരാർഥികളും രണ്ടാം റൗണ്ടിലേക്ക് സ്വയമേവ യോഗ്യത നേടുന്നു. രണ്ടാം റൗണ്ടിൽ കൂടി കിട്ടുന്ന വോട്ടുകൾ വെച്ച് കൂടുതൽ വോട്ടുകൾ ലഭിക്കുന്നയാൾ വിജയിയാകും. അതേസമയം തീവ്ര വലതുപക്ഷമായ നാഷണൽ റാലിക്കെതിരെ ‘വിശാലമായ’ ജനാധിപത്യ സഖ്യത്തിന് ഞായറാഴ്ച മാക്രോൺ ആഹ്വാനം ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*