ഇടയ്ക്കിടെ ഉണ്ടാകുന്ന ചുമയും ജലദോഷവും മാറ്റം ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ

തണുപ്പ് കാലത്ത് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ് ചുമയും ജലദോഷവും തുമ്മലും. ജലദോഷം ഏത് സീസണിലും വരാമെങ്കിലും തണുപ്പുകാലത്താണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഈ രോഗങ്ങള്‍ക്ക് എപ്പോഴും ആന്റിബയോട്ടിക്കുകള്‍ എടുക്കാതെ നമ്മുടെ ഭക്ഷണക്രമത്തിലൂടെ തന്നെ പ്രതിരോധിക്കാമെന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്. നല്ല ഭക്ഷണക്രമം, വ്യായാമം, മതിയായ ഉറക്കം എന്നിവ  രോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കും. അതിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില അവശ്യഘടകങ്ങളെക്കുറിച്ച് അറിയാം.

വെളുത്തുള്ളി:

വെളുത്തുള്ളിയില്‍ സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അണുബാധയെ ചെറുക്കാന്‍ സഹായിക്കുന്ന അലിസിന്‍ എന്ന സംയുക്തവും ഉണ്ട്. അതിനാല്‍ ഇത് തീര്‍ച്ചയായും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

മഞ്ഞള്‍ പാല്‍: 

പനി, ജലദോഷം എന്നിവയ്ക്കുള്ള വീട്ടുവൈദ്യമായി മഞ്ഞള്‍ ചേകര്‍ത്ത പാല്‍ ഉപയോഗിക്കാറുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പെട്ടന്നുളള ആശ്വാസത്തിനായി അല്‍പം കുരുമുളക് ചേര്‍ത്തും കുടിക്കാവുന്നതാണ്. 

നാരങ്ങ: 

വിറ്റാമിന്‍ സി, ബയോ ഫ്‌ലേവനോയ്ഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നാരങ്ങ. വൈറ്റമിന്‍ സി നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നു.

തുളസി :

 അണുബാധ നീക്കം ചെയ്യുക മാത്രമല്ല, നല്ലൊരു പ്രതിരോധശേഷി ബൂസ്റ്ററായും  തുളസിയില പ്രവര്‍ത്തിക്കുന്നു.ചായയിലിട്ടോ ചവച്ചോ തുളസിയില കഴിക്കാം

ബദാം: 

ബദാമില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. അവയില്‍ സിങ്കും അടങ്ങിയിട്ടുണ്ട്, ഇത് ജലദോഷവും ചുമയും മാറാന്‍ ഗുണം ചെയ്യും.

നെല്ലിക്ക: 

ഇതില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നെല്ലിക്ക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇതിലെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ശരീരത്തിന് ഉത്തമമാണ്. വിറ്റാമിന്‍ സി രോഗപ്രതിരോധ വ്യവസ്ഥയുടെ കോശങ്ങളുടെയും പ്രവര്‍ത്തനത്തിനും അനിവാര്യമാണ്. 

മധുരക്കിഴങ്ങ്: 

നാരുകള്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മധുരക്കിഴങ്ങ്. പതിവായി കഴിക്കുന്നത് മലബന്ധം മൂലമുളള ബുദ്ധിമുട്ടുകള്‍ ഒഴിവാകാന്‍ സഹായിക്കും. കൂടാതെ, ഇത് നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും നീര്‍ വീക്കം കുറയ്ക്കുകയും ചെയ്യും.


 

Be the first to comment

Leave a Reply

Your email address will not be published.


*