റിയല്‍മി മുതല്‍ വണ്‍പ്ലസ് വരെ; വിപണി കീഴടക്കി 20,000 രൂപയില്‍ താഴെ വിലവരുന്ന സ്മാർട്ട്ഫോണുകള്‍

2024 പകുതി പിന്നിടുമ്പോള്‍ റിയല്‍മി, വണ്‍പ്ലസ്, ഷവോമി തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ ബഡ്ജറ്റ് ഫോണുകള്‍ വിപണി കീഴടക്കിയിട്ടുണ്ട്. 20,000ല്‍ താഴെ വിലവരുന്നതും എന്നാല്‍ സവിശേഷതകളില്‍ ഒട്ടും വിട്ടുവീഴ്ച വരുത്താത്തവയാണ് ഇവയില്‍ കൂടുതലും. ഫിംഗർപ്രിന്റ് സെന്‍സർ, പവർഫുള്‍ പ്രൊസസർ, മികച്ച ക്യാമറ എന്നിവയാണ് ആകർഷകമായ ഫീച്ചറുകള്‍. 20,000 രൂപയില്‍ താഴെ വിലവരുന്ന വിപണിയില്‍ ലഭ്യമായിട്ടുള്ള മികച്ച സ്മാർട്ട്ഫോണുകള്‍ പരിചയപ്പെടാം.

റിയല്‍മി പി1

ആറ് ജിബി റാം, 128 ജി ബി സ്റ്റോറേജ് വരുന്ന റിയല്‍മി പി1 5ജിക്ക് 15,999 രൂപയാണ് വില. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 18,999 രൂപയും. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് അമോഎല്‍ഇഡി ഡിസ്പ്ലെയാണ് കമ്പനി നല്‍കിയിരിക്കുന്നത്. റിയല്‍മിയുഐ 5.0 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് (ഒഎസ്) പ്രവർത്തനം.

മൂന്ന് വർഷം വരെ ഒഎസ് അപ്ഡേറ്റും നാല് വർഷം സുരക്ഷ അപ്ഡേറ്റുകളും ലഭിക്കും. മീഡിയാടെക് ഡൈമെന്‍സിറ്റി 7050 എസ്‍ഒസിയാണ് പ്രൊസസർ. 50 മെഗാപിക്സലാണ് (എംപി) പ്രധാന ക്യാമറ. രണ്ട് എംപി സെക്കണ്ടറി സെന്‍സറും വരുന്നു. 16 എംപിയാണ് സെല്‍ഫി ക്യാമറ. 5000 എംഎഎച്ചാണ് ബാറ്ററി.

മോട്ടോ ജി54 5ജി

6.5 ഇഞ്ച് വരുന്ന ഫുള്‍ എച്ച്ഡിപ്ലസ് എല്‍സിഡി ഡിസ്പ്ലെയാണ് മോട്ടോ ജി54 5ജിയില്‍ വരുന്നത്. 50 എംപിയാണ് പ്രധാന ക്യാമറ. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും നല്‍കിയിട്ടുണ്ട്. എട്ട് എംപിയാണ് അള്‍ട്ര വൈഡ് ആംഗിള്‍ ക്യാമറ. സെല്‍ഫി ക്യാമറ 16 എംപിയും വരുന്നു. 6000 എംഎഎച്ചാണ് ബാറ്ററി, 33 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്.

12ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 18,999 രൂപയാണ് വില. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 15,999 രൂപയും.

വണ്‍പ്ലസ് നോർഡ് സിഇ 3 ലൈറ്റ്

6.72 ഇഞ്ച് വരുന്ന എല്‍സിഡി ഡിസ്പ്ലെയാണ് വണ്‍പ്ലസ് നോർഡ് സിഇ 3 ലൈറ്റില്‍ വരുന്നത്. ക്വാല്‍കോം സ്നാപ്‍ഡ്രാഗണ്‍ 695 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവർത്തനം. ഓക്സിജന്‍ 13 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 13നാണ് ഒഎസ്. 108 എംപി വരുന്ന ക്യാമറയാണ് ഫോണിന്റെ ആകർഷണങ്ങളിലൊന്ന്. 5000 എംഎഎച്ചാണ് ബാറ്ററി. 67 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 19,999 രൂപയാണ് വില.

റെഡ്മി നോട്ട് 13

ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന ബേസ് വേരിയന്റിന് 16,999 രൂപയാണ് വില. മീഡിയടെക് ഡൈമെന്‍സിറ്റി 6080 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവർത്തനം. 108 എംപിയാണ് പ്രധാന ക്യാമറ. 16 എംപി സെല്‍ഫി ക്യാമറയും വരുന്നു. 5000 എംഎഎച്ചാണ് ബാറ്ററി. 33 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*