മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കുളുകൾക്ക് ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു

മാന്നാനം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മാന്നാനം സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ സ്കുളുകൾക്ക് ഫല വൃക്ഷതൈകൾ വിതരണം ചെയ്തു. മാന്നാനം സെൻ്റ് ജോസഫ് യു പി സ്കൂളിലും മാന്നാനം വേലംകുളം എസ് എൻ വി എൽ പി സ്കൂളിലുമാണ് വൃക്ഷതൈകൾ വിതരണം ചെയ്തത്.

സെൻ്റ് ജോസഫ് യു പി സ്കൂളിൽ പ്ലാവിൻ തൈകൾ വിതരണം ചെയ്തു കൊണ്ട് ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. സെൻ്റ് ജോസഫ് യു പി സ്കൂൾ അദ്ധ്യാപകൻ ഫാ.സജി, ബാങ്ക് ഭരണസമിതിയംഗങ്ങളായ ഷിനോ മാത്യു, വിജയകുമാരി പി എസ്, സെക്രട്ടറി എബി ജേക്കബ്, കെ ജെ ബിജു തുടങ്ങിയവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*