ഇന്ധന സെസും നികുതി വർധനയും; സഭയിൽ അനിശ്ചിതകാല സത്യഗ്രഹ സമരം

തിരുവനന്തപുരം : ഇന്ധന സെസിലും നികുതി വർധനകളിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം. നാല് എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹമിരിക്കും. ഷാഫി പറമ്പിൽ, സി ആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുക.

ബജറ്റ് പൊതു ചർച്ചക്ക് മുൻപേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. സഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച  നികുതി വർധനയും സെസും പിൻവലിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. 

Be the first to comment

Leave a Reply

Your email address will not be published.


*