
തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം.വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി.രവീന്ദ്രൻ നായർക്കെതിരെയാണ് ആരോപണം ഉയർന്നത്. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. വിഷ്ണുവിന്‍റെ കുടുംബത്തെ സഹായിക്കാനും കേസിന്‍റെ നടത്തിപ്പിനായാണ് പാർട്ടി പണപ്പിരിവ് നടത്തിയത്. ഇതിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
കേസ് നടത്തിപ്പിനു നൽകിയ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് പരാതിയിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് അന്വേഷണം നടത്തും. 2008 ലാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ വിഷ്ണു കൊല്ലപ്പെട്ടത്. അന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആരോപണവിധേയനായ ടി.രവീന്ദ്രൻ നായരായിരുന്നു. വിഷ്ണുവിന്‍റെ കുടുംബത്തെ സഹായിക്കാനായി പണം ശേഖരിച്ചത് രവീന്ദ്രൻ നായരുടെ അക്കൗണ്ടിലേക്കാണ് . ഇതിൽ 11 ലക്ഷം കുടുംബത്തിന് കൈമാറി. ബാക്കി തുക കേസിന് സഹായിക്കാനെന്ന രീതിയിൽ മാറ്റുകയും പിന്നീട് രവീന്ദ്രൻ തന്‍റെ മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു.
Be the first to comment