പൗവ്വത്തിൽ പിതാവിന്റെ സംസ്‍കാരം ബുധനാഴ്ച

ചങ്ങനാശേരി അതിരൂപതാ മുൻ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്‌ മാര്‍ ജോസഫ്‌ പൗവ്വത്തിൽ പിതാവിന്റെ സംസ്‍കാരം ബുധനാഴ്ച ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. അഭിവന്ദ്യ പൗവ്വത്തിൽ പിതാവിന്റെ ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ നിന്ന് ചങ്ങനാശേരി അതിരൂപതാഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് വിശുദ്ധ കുർബാനയും സംസ്കാരകർമ്മങ്ങളുടെ ഒന്നാം ഘട്ടവും നടക്കും. തുടർന്ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ കൊണ്ടുവരുന്നതും അവിടെ പൊതുദർശനത്തിന് വയ്ക്കുന്നതുമാണ്. 

തുടർന്നുള്ള സംസ്കാരകർമ്മങ്ങൾ ബുധനാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്നതും 10 മണിക്ക് വിശുദ്ധ കുർബാനയെ തുടർന്ന് നഗരം കാണിക്കൽ ചടങ്ങിന് ശേഷം പിതാവിന്റെ ഭൗതികശരീരം സംസ്കരിക്കുന്നതുമാണ്. 

മേജര് ആര്ച്ചുബിഷപ്‌ കര്ദ്ദിനാള് മാര് ജോര്ജ്‌ ആലഞ്ചേരി മൃതസംസ്കാര ശുശ്രൂഷകള്ക്ക്‌ മുഖ്യകാര്മികത്വം വഹിക്കും.

മൃതസംസ്കാര ചടങ്ങുകള്

 * മാര്‍ച്ച്‌ 21 ചൊവ്വാ:-
* 7.00 am ചങ്ങനാശേരി അതിരൂപതാഭവനത്തില് വി.കുര്ബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും
* 9.30 am ചങ്ങനാശേരി മ്മെതാപ്പോലീത്തന്പള്ളിയിലേയ്ക്ക്‌ വിലാപയാത്ര, പൊതുദര്ശനം
   
* മാര്‍ച്ച്‌ 22 ബുധൻ:-
* 9. 30 am മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം
* 10.00 am വി.കുര്ബാന. നഗരി കാണിക്കല്, മൃതസംസ്കാരം

Be the first to comment

Leave a Reply

Your email address will not be published.


*