
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സംവിധായകൻ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ഹരികുമാറിന്റെ മൃതദേഹം രാവിലെ പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെ വൈകിട്ടാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചത്. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നടി കനകലതയുടെ സംസ്കാരവും ഇന്ന് നടക്കും. പാർക്കിൻസൺസ് രോഗ ബാധയെ തുടർന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. 2022 മുതൽ രോഗബാധിതയായിരുന്നു.
Be the first to comment