ഓണം ക്രിസ്‌മസ്‌ കാലങ്ങളിൽ സംസ്ഥാനത്ത് അരി വിതരണം സുഗമമാക്കും ; മന്ത്രി ജി ആർ അനിൽ

ഓണം ക്രിസ്‌മസ്‌ കാലങ്ങളിൽ സംസ്ഥാനത്ത് അരി വിതരണം സുഗമമാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ഓണ വിപണയിൽ സപ്ലൈക്കോ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പൊതു വിതരണ മേഖലയെ സംബന്ധിച്ച പ്രശ്നങ്ങൾ കേന്ദ്രത്തിനു മുൻപിൽ അവതരിപ്പിച്ചു.

അനുകൂല സമീപനമാണ് കേന്ദ്രത്തില്‍ നിന്നും ഉണ്ടായത്. സപ്ലൈയ്ക്കോ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾക്ക് ഓപ്പൺ മാർക്കറ്റ് സെയിൽ ലേലത്തിൽ പങ്കെടുക്കാം. കേന്ദ്രം ഏർപ്പെടുത്തിയ നിരോധനം മാറ്റമെന്ന് സമ്മതിച്ചു.

സപ്ലൈക്കോയ്ക്ക് നിലവിലെ സാഹചര്യത്തിൽ 500 കോടി രൂപയെങ്കിലും ആവശ്യമാണ്. ഇപ്പോൾ അനുവദിച്ച 100 കോടി രൂപ തികയില്ലെന്നും കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യവുമായി ഉടൻ ധനമന്ത്രിയെ കാണുമെന്നും ജി ആർ അനിൽ പറഞ്ഞു.

കഴിഞ്ഞ ആറു മാസത്തിനിടയിൽ ശരാശരി 82 ശതമാനത്തിലധികം ആളുകൾ റേഷൻ കടകളിൽ നിന്നും സാധനം വാങ്ങി. റേഷൻ കടകളിൽ പോയാൽ അരി കിട്ടില്ല എന്ന വാദം തെറ്റാണ്. ഒരാൾക്ക് പോലും അരി കിട്ടാതെ തിരിച്ചു പോകേണ്ടി വരാറില്ലെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*