ജി സുധാകരന്റെ വിമര്‍ശനം എസ്എഫ്‌ഐക്കെതിരെയല്ല; പി എം ആര്‍ഷോ

ആലപ്പുഴ: സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവായ ജി സുധാകരന്‍ നടത്തിയ വിമര്‍ശനം എസ്എഫ്‌ഐക്കെതിരെയല്ലെന്ന് സംഘടന സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. അദ്ദേഹം നടത്തിയ പരാമര്‍ശം മുന്‍ എസ്എഫ്‌ഐ നേതാവ് എന്ന നിലക്കാണെന്നും ആര്‍ഷോ പറഞ്ഞു.

കലോത്സവ വേദി തമ്മില്‍ തല്ലാനുള്ളതല്ലെന്ന് ജി സുധാകരന്‍ പറഞ്ഞിരുന്നു. എസ്എഫ്‌ഐ സ്ഥാപക നേതാക്കളില്‍ ഒരാളാണ് താന്‍. വലിയ സമരവേദികളില്‍ പൊലീസിനെ കല്ലെറിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തല്ലുന്നത് ശരിയല്ല. അടിക്കുന്നത് ഏത് കക്ഷിയാണെന്നുള്ളത് പ്രസക്തമല്ല. ബന്ധപ്പെട്ടവര്‍ പറഞ്ഞ് തിരുത്തണമെന്നുമാണ് സുധാകരന്‍ പറഞ്ഞത്.

എസ്എഫ്‌ഐക്കാര്‍ അക്രമിക്കപ്പെടേണ്ട ആളുകളല്ലെന്നും ആര്‍ഷോ പറഞ്ഞു. എസ്എഫ്‌ഐക്കാരെ ആക്രമിക്കാന്‍ കടന്നുവന്നാല്‍ സ്വാഭാവികമായി പ്രതികരിക്കും. ഇരുമ്പ് വടിക്ക് അടിക്കാന്‍ വന്നാല്‍ അടി കൊള്ളാന്‍ എസ്എഫ്‌ഐ പറയില്ല. കലാലയങ്ങളില്‍ നടക്കുന്നത് കെഎസ്‌യുവിന്റെ ഏകപക്ഷീയ അതിക്രമമാണ്. കെഎസ്‌യു ആയുധം താഴെ വയ്ക്കണമെന്നും ആര്‍ഷോ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*