മെക്‌സിക്കോയിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡുമായി ഗദർ 2

മെക്‌സിക്കോയിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയായി സണ്ണി ഡിയോൾ ചിത്രം ​ഗദർ 2. ഇന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ​ഗദർ 2 മെക്‌സിക്കോയിലെ മോണ്ടെറി നഗരത്തിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. ബോക്സോഫീസിൽ 300 കോടി പിന്നിട്ട ചിത്രം 2001ൽ റിലീസായ ‘ഗദർ: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ്.

ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തിൽ അഭിമാനം പ്രകടിപ്പിച്ച് സണ്ണി ഡിയോൾ . “വിജയിക്കുമെന്ന് പൂർണ വിശ്വാസമുള്ളതുകൊണ്ടാണ് ചിത്രം ചെയ്യാൻ തീരുമാനിച്ചത്. ഇത്തരം ഒരു ചിത്രം പുറത്തിറങ്ങിയിട്ട് 22 വർഷമായി. എന്തുകൊണ്ടാണ് ആരും ഇങ്ങനെയുള്ള സിനിമകൾ ചെയ്യാത്തത്? ഇത്തരം ചിത്രങ്ങൾ നിർമിച്ചിരുന്നെങ്കിൽ, സാഹചര്യം മറ്റൊന്നാകുമായിരുന്നു. ആ ഒഴിവ് നികത്താനായിരുന്നു ശ്രമം”, സണ്ണി ഡിയോൾ പറഞ്ഞു.

നിർമാതാവ് അനിൽ ശർമ സംവിധാനം ചെയ്ത ‘ഗദർ 2’ൽ സണ്ണി ഡിയോൾ, അമീഷ പട്ടേൽ, ഉത്കർഷ് ശർമ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 1971ലെ ഇന്തോ-പാകിസ്താൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, പാകിസ്താനിലെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് തന്റെ മകനെ രക്ഷിക്കാനുള്ള ധീരനായ ഒരു സിഖ് പിതാവിന്റെ കഥയാണ് പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*