കൊല്ലം: കൊല്ലം ചിതറ ബൗണ്ടർ മുക്കിൽ വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ച ഗുണ്ടാ നേതാവ് പോലീസ് പിടിയിൽ. ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജുവാണ് പിടിയിലായത്. പാങ്ങോട് മൂന്നുമുക്ക് സ്വദേശി 18 വയസ്സുള്ള മുസമ്മിലിനെയാണ് പ്രതി ആക്രമിച്ചത്.
ക്ലാസ്സിന് ശേഷം തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന മുസമ്മിൽ സഞ്ചരിച്ച ബസ് ബ്രേക്ക് ഡൗൺ ആയി. മുസമ്മിൽ ഉൾപ്പെടെ ബസിൽ ഉണ്ടായിരുന്ന വിദ്യാർഥികളും യാത്രക്കാരും ഇറങ്ങി നിന്ന സമയം അതുവഴി സ്കൂട്ടറിലെത്തിയതായിരുന്നു കൊട്ടിയം ഷിജു. വിദ്യാർത്ഥികളോട് റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു.
മുസമ്മിൽ മാറാൻ ശ്രമിക്കവെ ഷിജു സ്കൂട്ടറിൽനിന്നും ഇറങ്ങി ചെന്ന് മാറാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോടായെന്ന് ചോദിച്ച് തള്ളി മാറ്റുകയായിരുന്നു. താൻ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ മുസമ്മിൽ അറിയില്ലെന്ന് മറുപടി നൽകി. ഇതിൽ പ്രകോപിതനായി അസഭ്യം പറഞ്ഞ് ക്രൂരമായി മർദ്ദിച്ച് കഴുത്തിന് കുത്തിപ്പിടിച്ച് ബസിനോട് ചേർത്ത് വെച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഒപ്പം ഉണ്ടായിരുന്ന തീപ്പൊരി ഷിജുവുമായിട്ടാണ് ഗുണ്ടാനേതാവ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. ആക്രമണത്തിൽ മുസമ്മിലിൻ്റെ കർണ്ണപടം തകർന്നു. ആന്തരിക രക്തസ്രാവം ഉണ്ടായി കുട്ടിയുടെ തലച്ചോറിനും കാര്യമായി പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Be the first to comment