കൊച്ചിയില്‍ കാറിനുള്ളില്‍ കൂട്ടബലാത്സംഗം, നാല് പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ മോഡലായ യുവതി കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിലായി. കാറിനുള്ളില്‍ വച്ച് മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് മോഡലിന്റെ പരാതി. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. 

ഇന്നലെ ബാറിലെത്തിയ യുവതി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സഹായത്തിനായി കാറില്‍ കയറ്റിയവരാണ് പീഡിപ്പിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മോഡലിനെ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് മോഡലിന്റെ സുഹൃത്തായ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മോഡൽ.

Be the first to comment

Leave a Reply

Your email address will not be published.


*