മാലിന്യമുക്ത കേരളം പദ്ധതി; മലിനീകരണ നിയന്ത്രണ ബോർഡ് ക്യാമ്പയിൻ നടത്തി

മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി മലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിക്കുന്ന പൗരസമൂഹത്തിനായുള്ള ക്യാമ്പയിൻ കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. 

മാലിന്യം കൃത്യമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യാനും പുനരുപയോഗിക്കാൻ കഴിയുന്നവയെ ശരിയായ രീതിയിൽ പുനരുപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. മാലിന്യ നിർമ്മാർജ്ജനത്തിന് ആവശ്യമുള്ള നിർദ്ദേശങ്ങൾ ക്യാമ്പയിനിൽ എത്തിച്ചേർന്നവരിൽ നിന്ന് ശേഖരിച്ചു. ഇങ്ങനെ ലഭിക്കുന്ന നിർദേശങ്ങളിൽ പ്രാവർത്തികമാക്കാൻ കഴിയുന്നവ പ്രാവർത്തികമാക്കും.

സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, കാഞ്ഞിരപ്പള്ളി ഇമാം എ.പി ഷിഫാർ മൗലവി, ഫാ. എം.പി ജോർജ്ജ്, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് സി. എബ്രഹാം ഇട്ടിച്ചിറ, മലിനീകരണ നിയന്ത്രണ ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബി. ബിജു, വിവിധ സ്ഥാപനങ്ങളുടെയും സംഘടനയുടെയും പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*