മാലിന്യ മുക്തം നവകേരളം പദ്ധതി; അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ വാർഡ് മെമ്പർ ബേബിനാസ് അജാസിന്റെ നേതൃത്വത്തിൽ ഇന്ന് മറ്റം ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും ശുദ്ധികരണ പ്രവർത്തനങ്ങൾ നടന്നു. 

പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ബിനു, വാർഡ് മെമ്പർ ജോസ് അമ്പലകുളം,  ഏഴാം വാർഡിൽ താമസിക്കുന്ന പഞ്ചായത്തിലെ ജീവനക്കാർ, റസിഡൻസ് അസോസിയേഷൻ മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വഴിയോരങ്ങളിലെ ഓടകൾ വൃത്തിയാക്കുകയും ചെടികൾ നട്ടു പിടിപ്പിക്കുകയും ചെയ്തു.  

Be the first to comment

Leave a Reply

Your email address will not be published.


*