അതിരമ്പുഴ: മാലിന്യ മുക്തം നവകേരളം പദ്ധതി യുടെ ഭാഗമായി ഒക്ടോബർ 1, 2 തീയതികളിൽ നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അതിരമ്പുഴ പഞ്ചായത്ത് ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആൻസ് വർഗ്ഗീസ്, അന്നമ്മ മാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് തോമസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രൊജക്ട് ഡയറക്ടർ ബെബിൻ ജോൺ വർഗ്ഗീസ്, ക്യാമ്പയിൻ കൺവീനർ എ.കെ ആലിച്ചന്റ, പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, സ്കൂൾ, കോളജ്, കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Be the first to comment