
ഗൂഗിള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ജെമിനി മാറ്റത്തിനൊരുങ്ങുന്നു. ആന്‍ഡ്രോയിഡില്‍ മ്യൂസിക് ആപ്പുകളില്‍ പാട്ട് പ്ലേ ചെയ്യാനായി വോയിസ് കമാന്‍ഡ് ആയി പ്രവര്‍ത്തിക്കാനുള്ള മാറ്റമാണ് ജെമിനിയില്‍ വരുത്തുന്നത്.
ആന്‍ഡ്രോയിഡിനുള്ള ജെമിനി ആപ്പിലെ സെറ്റിങ്‌സ് ഓപ്ഷനില്‍ പുതിയ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഏത് ആപ്പില്‍ നിന്നാണ് പാട്ട് സെലക്ട് ചെയ്യേണ്ടത് എന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുതിയ ഫീച്ചറിലുണ്ട്.
ഈ വര്‍ഷം ആദ്യമാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ജെമിനിയെ ഗൂഗിള്‍ ഉള്‍പ്പെടുത്തിയത്. ജെമിനി ചാറ്റ് ബോട്ടിന്റെ പുതിയ പതിപ്പിലോ ബീറ്റയിലോ ഈ ഓപ്ഷനുകള്‍ ലഭ്യമാണോ എന്നതില്‍ വ്യക്തതയില്ല. യൂട്യൂബ് മ്യൂസിക്, സ്‌പോട്ടിഫൈ തുടങ്ങിയ മ്യൂസിക് ആപ്പുകളില്‍ ജെമിനി ചാട്ട്‌ബോട്ട് വഴി പാട്ട് പ്ലേ ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡിന്റെ പഴയ വെര്‍ഷനുകളായ പത്തിലും പതിനൊന്നിലും ഇപ്പോള്‍ ജെമിനി ലഭ്യമാണ്.
Be the first to comment