കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിൻ്റെത് സമദൂര നിലപാട് തന്നെയെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് രാഷ്ട്രീയമില്ല. സംഘടനയില്‍പ്പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. അതിന് ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും പ്രശ്‌നാധിഷ്ഠിതമാണ് നിലപാട്. ആരോടും അകല്‍ച്ചയും അടുപ്പവുമില്ല.
സര്‍ക്കാരുകള്‍ മുന്നാക്കം എന്ന കളത്തില്‍ നായര്‍ സമുദായത്തെ മാറ്റി നിര്‍ത്തുന്നു. നായര്‍ സമുദായത്തിലെ പാവപ്പെട്ടവരോട് മനുഷ്യത്വത്തോടു പെരുമാറണമെന്നാണ് സര്‍ക്കാരുകളോട് പറയാനുള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ടുചെയ്യാം. കേന്ദ്ര – സംസ്ഥാന ഭരണങ്ങളെ വിലയിരുത്താനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ലെന്നും അസ്സല്‍ നായരാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ മാറിയെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
Be the first to comment