ജോർജ് ജോസഫ് പൊടിപാറയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷികദിനാചരണം ജൂൺ 22 ന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസനത്തിന് ദിശാബോധം നൽകി നായകത്വം വഹിച്ച ജോർജ് ജോസഫ് പൊടിപാറയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷിക ദിനാചരണം ജൂൺ 22 ന് വൈകുന്നേരം 4 -ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫിസിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.സി. സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.ജോയ് പൂവം നിൽക്കുന്നതിൽ അധ്യക്ഷത വഹിക്കും.

ജോർജ് ജോസഫ് പൊടിപാറ കേരളപ്പിറവിക്ക് ശേഷം 1957ലും 60ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ നാഷണൽകോൺഗ്രസ് പ്രതിനിധിയായി ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും 1960 മുതൽ 64 വരെയുള്ള കാലഘട്ടങ്ങളിൽ കോൺഗ്രസ് ചീഫ് വിപ്പ് ആയിപ്രവർത്തിച്ചു.ഈ കാലയളവിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽപ്പെട്ട മെഡിക്കൽ കോളേജ്.ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്.ഏറ്റുമാനൂർ ഐടിഐ. കെ. ഇ.കോളേജ് മാന്നാനം. ബി.കെ. കോളേജ് അമലഗിരി. സെന്റ് ജോസഫ് ബി. എഡ്. കോളേജ്.തുടങ്ങി മണ്ഡലത്തിലെ നിരവധി റോഡുകളും പാലങ്ങളും പൊടിപാറയുടെ സംഭാവകളാണ്.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.ജോയ് പൂവം നിൽക്കുന്നതിൽ, ബ്ലോക്ക് പ്രസിഡൻ്റ്  ജോറോയി പൊന്നാറ്റിൽ , ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയിൽ, വിഷ്ണു ചെമ്മുണ്ടവള്ളി, ജോൺ തോമസ് പൊൻമാങ്കൽ എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*