ജര്‍മൻ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു

ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ(78) അന്തരിച്ചു. 1974ൽ ജർമ്മനിയുടെ നായകനായും 1990ൽ പരിശീലകനായും ജർമ്മനിക്ക് ലോകകിരീടം നേടിക്കൊടുത്ത താരമാണ്‌ ബെക്കൻബോവർ. 1945 സെപ്റ്റംബർ 11നു ജർമ്മനിയിലെ മ്യൂണിക്കിൽ ജനിച്ച ബെക്കന്‍ ബോവര്‍  ജർമനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർ താരമാണ്. പശ്ചിമ ജർമ്മനിക്കൊപ്പം ബയേൺ മ്യൂണിക്കിന്റെയും താരമായിരുന്നു ബോവർ‌. 

1972 മുതൽ തുടർച്ചയായി മൂന്ന് തവണ ബയേൺ മ്യൂണികിനെ ജർമ്മൻ ആഭ്യന്തര ഫുട്ബോളിന്റ ചാമ്പ്യന്മാരാക്കി. പിന്നാലെ 1974 മുതൽ ‌തുടർച്ചയായി മൂന്ന് തവണ യൂറോപ്പ്യൻ കപ്പിൽ ബോവറിന്റെ ബയേൺ മുത്തമിട്ടിട്ടുണ്ട്. ‘ചക്രവർത്തി’ എന്നാണ് ഫുട്ബോൾ ലോകത്ത് ബോവർ അറിയപ്പെട്ടിരുന്നത്. പശ്ചിമ ജർമ്മനിക്കായി 104 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*