
കോട്ടയം: പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് ഗുരുതര പരിക്ക്. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുകയായിരുന്നു അലന്‍.
യന്ത്ര ഊഞ്ഞാലിന്റെ വാതിൽ ഇളകി അലന്റെ തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അലൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തെത്തുടർന്ന് യന്ത്ര ഊഞ്ഞാലിന്റെ പ്രവർത്തനം പൊലീസ് താല്ക്കാലികമായി നിർത്തിവപ്പിച്ചു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായാണ് യന്ത്ര ഊഞ്ഞാൽ ഒരുക്കിയത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് യന്ത്ര ഊഞ്ഞാൽ ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Be the first to comment