കാഴ്ച കവരുന്ന ഗ്ലോക്കോമ ; ലക്ഷണങ്ങള്‍

ഇന്ത്യന്‍ ജനതയുടെ അന്ധതയ്ക്കു പിന്നിലെ ഒരു പ്രധാന കാരണമാണ് ഗ്ലോക്കോമ. തിമിരവും റിഫ്രാക്ടീവ് പ്രശ്‌നങ്ങളും പോലെ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു നേത്രരോഗമാണ് ഗ്ലോക്കോമയും. പതിയെ പ്രത്യക്ഷപ്പെട്ട് കാഴ്ച നഷ്ടത്തിലേക്കു നയിക്കുന്നതിനാല്‍ത്തന്നെ തുടക്കത്തില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ അന്ധതയുടെ 12.8 ശതമാനം ഗ്ലോക്കോമ കാരണമാണെന്ന് കരുതപ്പെടുന്നു. രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലെത്തിക്കാനാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 12 ഗ്ലോക്കോമ ദിനമായി ആചരിക്കുന്നത്.

കണ്ണിന്‌റെ പിന്‍ഭാഗത്തുള്ള ഒപ്റ്റിക് നാഡിക്ക് കേടുവരുത്തി അന്ധതയിലേക്കു തള്ളിവിടുന്ന ഒരു കൂട്ടം നേത്രരോഗങ്ങളെയാണ് ഗ്ലോക്കോമ എന്നു പറയുന്നത്. ആദ്യം നഷ്ടമാകുന്നത് പെരിഫെറല്‍ കാഴ്ച ആയതിനാല്‍ തുടക്കത്തില്‍ പലരും അവഗണിക്കാറാണ് പതിവ്. ഇതാണ് അന്ധതയിലേക്കു നയിക്കുന്നത്. ഗ്ലോക്കോമയ്ക്ക് വ്യക്തവും അറിയപ്പെടുന്നതുമായ കാരണങ്ങളില്ല. പതിവ് നേത്രപരിശോധനയുടെ ഭാഗമായാണ് പലപ്പോഴും രോഗം കണ്ടുപിടിക്കപ്പെടുന്നത്. ഗ്ലോക്കാമ സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും കണ്ണിലെ രക്തസമ്മര്‍ദം കൂടുതലായിരിക്കും. ഇത് നിയന്ത്രിക്കാന്‍ സാധിക്കുന്നതോടെ അസ്വസ്ഥതകള്‍ക്കും പരിഹാരം ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*