ഗ്ലോബ​ൽ മലയാളി ഫെസ്റ്റിവ​ൽ ​ 2025 ആഗസ്റ്റി​ൽ കൊച്ചിയി​ൽ നടക്കും

നൂറിലധികം രാജ്യങ്ങളി​ൽ നിന്നുള്ള 1600​ൽ പരം മലയാളികള്‍ പങ്കെടുക്കുന്ന ഗ്ലോബ​ൽ മലയാളി ഫെസ്റ്റിവൽ 2025 ആഗസ്റ്റ് 14,15,16 തീയതികളി​ൽ കൊച്ചിയി​ൽ നടക്കും. ഒമ്പത് പ്രവര്‍ത്തനമേഖലകളി​ൽ നിന്നായി ഗ്ലോബ​ൽ മലയാളി രത്ന പുരസ്കാര ദാനവും ഗ്ലോബ​ൽ മലയാളി സൗന്ദര്യ മത്സരവും കേരള വ്യവസായ നിക്ഷേപക മേളയുമടക്കം ആകര്‍ഷകമായ കലാപരിപാടികളുമാണ് മൂന്നുദിവസത്തെ സമ്മേളനത്തി​ൽ ഒരുക്കിയിട്ടുള്ളത്.

ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, എന്‍ജിനീയറിങ് , സാമ്പത്തിക ശാസ്ത്രം, കല, നാടകം, സാമൂഹ്യ സേവനം , രാഷ്ട്രീയ പ്രവര്‍ത്തനം എന്നീ മേഖലകളിലാണ് ഗ്ലോബ​ൽ മലയാളി രത്ന പുരസ്കാരം ന​ൽകുന്നത്. ഗ്ലോബ​ൽ മലയാളി സൗന്ദര്യമത്സരത്തി​ൽ ഏത് രാജ്യത്ത് നിന്നുമുള്ള മലയാളി സുന്ദരികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന പരേഡ്, കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.

നൂറിലധികം രാജ്യങ്ങളി​ൽ നിന്നുള്ള മലയാളി സമൂഹത്തിന്‍റെ പരസ്പരമുള്ള കെട്ടുറപ്പ് വര്‍ദ്ധിപ്പിക്കാനും കേരളത്തിലെ , സാമൂഹ്യ സാമ്പത്തിക നിക്ഷേപകരംഗങ്ങളി​ൽ പ്രവാസിമലയാളികളുടെ സംഭാവന വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ നടത്തുന്നത്.പുതുതലമുറ മലയാളികളെയാണ് ഈ ഫെസ്റ്റിവലിലേക്ക് സംഘാടകര്‍ കാര്യമായി പ്രതീക്ഷിക്കുന്നത്. പ്രതിനിധികളുടെ എണ്ണം നിജപ്പെടുത്തിയതിനായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും പരിപാടിയിൽ പങ്കെടുക്കാന്‍ മുന്‍ഗണന ന​ൽകുന്നത്.

ഗ്ലോബ​ൽ മലയാളി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കേരള വ്യവസായ നിക്ഷേപകമേള, കൊച്ചിക്കായലിൽ പ്രത്യേക വള്ളംകളി എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തെ കുറിച്ച് കൂടുതൽ അറിയാനും രജിസ്റ്റര്‍ ചെയ്യാനുമായി​www.globalmalayaleefestival.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*