സ്വർണവില പവന് അരലക്ഷം കവിഞ്ഞു. 50400 രൂപയാണ് ഇന്നത്തെ വില. പവന് ചരിത്രത്തിലാദ്യമായാണ് അമ്പതിനായിരം രൂപ കടക്കുന്നത്. ഒരു ഗ്രാമിൻ്റെ വില 6300 രൂപയിലെത്തി. 130 രൂപയാണ് ഇന്ന് സ്വർ്ണത്തിന് കൂടിയത്. സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമാണ് മാർച്ച്. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം.
46,320 രൂപയായിരുന്നു മാർച്ച് 1ലെ സ്വർണ വില. മാർച്ച് 5ആം തീയ്യതി 47,560 രൂപയിലേക്കെത്തി. മാർച്ച് 7-ന് സ്വർണ വില 48,080 രൂപയിലേക്കെത്തി.മാർച്ച് 9-ന് 48,600 രൂപയായി. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ വില കുറഞ്ഞു. 13-ാം തീയതി 48,280 രൂപയിലേക്ക് സ്വർണമെത്തി. മാർച്ച് 21-ാം തീയതി സ്വർണ വില 49,000 ത്തിലേക്ക് കുതിച്ചു. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു.
Be the first to comment