
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വർണവിലയാണ് തിരിച്ചുകയറിയത്. പവന് 56,800 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ഗ്രാമിന് 50 രൂപ വർധിച്ച് 7100 രൂപയായി.
കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയർന്ന് സ്വർണവില റെക്കോർഡിട്ടത്. 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിക്കുന്ന ഘട്ടത്തിലാണ് സ്വർണവില. സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അങ്ങോട്ടേക്ക് കയറ്റിറക്കാങ്ങളാണ് ഉണ്ടായത്.
Be the first to comment