സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ;ഒറ്റയടിക്ക് സ്വർണവില 680 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വമ്പൻ കുതിപ്പിൽ സ്വർണവില.  ഒറ്റയടിക്ക് സ്വർണവില 680 രൂപ വർധിച്ചു.  ഇന്നലെ 240 രൂപ ഉയർന്നിരുന്നു.  ഇതോടെ രണ്ട് ദിവസം കൊണ്ട് മാത്രം വർദ്ധിച്ചത് 920 രൂപയാണ്.  ഇതോടെ സ്വർണവില വീണ്ടും 47000 ത്തിലേക്കെത്തി.

ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടില്ല.  എന്നാൽ മാർച്ച് ആദ്യദിനം തന്നെ സ്വർണവില കുതിക്കുകയായിരുന്നു.  വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് സ്വർണവില വർദ്ധനവുണ്ടാക്കുന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില ഇന്നലെ 30  രൂപയും ഇന്ന് 65 രൂപയും ഉയർന്നു.  വിപണി വില 5875 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 4875 രൂപയാണ്. 

വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് ഇന്ന് വർദ്ധിച്ചത്.  ഇതോടെ വിപണി വില 77 രൂപയായി.  അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*