സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. 11 രൂപയാണ് ഇന്ന് (നവംബർ 27) ഗ്രാമിന് കുറഞ്ഞത്. ഇതോടെ സ്വർണവില 7,150 രൂപയിലെത്തി. 80 രൂപ കുറഞ്ഞ് 57,200 രൂപയാണ് പവന് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8 രൂപ കുറഞ്ഞ് വില 5,850 രൂപയായി. അതേസമയം വെള്ളി വില ഗ്രാമിന് 100 രൂപയായി.

നവംബർ 14, 16, 17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണത്തിന് 6935 രൂപയായിരുന്നു വില. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്‌ടോബർ മാസം അവസാനത്തോടെ 60,000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.

സെപ്‌റ്റംബർ 20നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് വില കുതിച്ചുയരുകയായിരുന്നു. ഒക്‌ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59,000 വും കടന്ന് 60,000ത്തിന് തൊട്ടരികിലെത്തിയിരുന്നു.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,642.56 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 77,403 രൂപയുമാണ്. ആഗോള തലത്തിലുള്ള സ്വര്‍ണത്തിന്‍റെ ഡിമാന്‍റ്, കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്ക്, ട്രംപിന്‍റെ വിജയം തുടങ്ങിയവ മൂലം സമീപകാലയളവില്‍ കനത്ത ചാഞ്ചാട്ടമാണ് സ്വര്‍ണം നേരിടുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*