
കൊച്ചി: ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. തിങ്കളാഴ്ച (02/03/2025) പവന് 80 രൂപ ഉയർന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,400 രൂപയായി. 8,050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.മാർച്ച് 7 ന് സ്വർണവില ഇടവേളകൾക്കു ശേഷം കുറഞ്ഞുവെങ്കിലും തൊട്ടടുത്ത ദിവസം മുതൽ വീണ്ടും വില ഉയരുകയായിരുന്നു.
വില വർധന സ്വർണാഭരണ ഉപഭോക്താക്കൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപ എന്ന നിലയിൽ സ്വർണത്തെ പരിഗണിക്കുന്നതാണ് നിക്ഷേപം വർധിക്കാനുള്ള കാരണം.
അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.
കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:
മാർച്ച് 03 – 63,560 രൂപ (+)
മാർച്ച് 04 – 64,080 രൂപ (+)
മാർച്ച് 05 – 64,400 രൂപ (+)
മാർച്ച് 06 – 64,480 രൂപ (+)
മാർച്ച് 07 – 64,000 രൂപ (-)
മാർച്ച് 08 – 64,320 രൂപ (+)
മാർച്ച് 09 – മാറ്റമില്ല
മാർച്ച് 10 – 64,400 രൂപ (+)
Be the first to comment