പ്ലസ്‌ടു വിദ്യാഭ്യാസം ഉണ്ടോ?; റെയില്‍വേയില്‍ മൂവാരിത്തോളം ഒഴിവുകള്‍; വിശദവിവരങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലെ നിരവധി ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ്‌ അപേക്ഷ ക്ഷണിച്ചു. 19,900 രൂപ മുതൽ 21,700 രൂപ വരെ തുടക്കത്തിൽ ശമ്പളം ലഭിക്കും.

  • കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്
  • അക്കൗണ്ട് ക്ലര്‍ക്ക് കം ടൈപ്പിസ്‌റ്റ്
  • ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്‌റ്റ്
  • ട്രെയിന്‍സ് ക്ലര്‍ക്ക്

എന്നീ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 3445 ഒഴിവുകളുണ്ട്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യത. 18 നും 33-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്‌ടോബര്‍ 20 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗങ്ങൾക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. പിഡബ്ല്യുബിഡി, സ്ത്രീകള്‍, ട്രാൻസ്‌ജെൻഡർ, വിമുക്ത ഭടന്മാർ, എസ്‌സി / എസ്‌ടി / ന്യൂനപക്ഷ വിഭാഗങ്ങൾ / സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് 250 രൂപയാണ് അപേക്ഷ ഫീസ്. ഒക്ടോബർ 22 ആണ് ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി. വിശദ വിവരങ്ങള്‍ക്ക് rrbapply.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*