
മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 50 കോടി ക്ലബിൽ. കേരളത്തിന് പുറമെ ആഗോള ബോക്സ് ഓഫീസ് വരുമാനം കൂടി ചേർത്താണ് ചിത്രം നേട്ടം കൈവരിച്ചിരിക്കുന്നത്. സെപ്റ്റംബർ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. വലിയ പ്രൊമോഷനൊന്നുമില്ലാതെ എത്തിയ കണ്ണൂർ സ്ക്വാഡിന് തുടക്കത്തിൽ തന്നെ ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണമാണ് ഗുണമായത്.
നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേർന്ന് ഒരുക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അസീസ്, കിഷോർ കുമാർ, വിജയരാഘവൻ, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, തുടങ്ങിവരാണ് മറ്റ് താരങ്ങൾ.
Be the first to comment