
ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (105) എന്നിവര്‍ സെഞ്ചുറി നേടിയപ്പോല്‍ ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ (52), സൂര്യകുമാര്‍ യാദവ് (37 പന്തില്‍ പുറത്താവാതെ 72) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. ഓസീസിന് വേണ്ടി കാമറൂണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രിത് ബുമ്രയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
ഓസീസും ടീമില്‍ മാറ്റം വരുത്തിയിരുന്നു. പാറ്റ് കമ്മിന്‍സിന് പകരം സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. ഓസീസ് മൂന്ന് മാറ്റം വരുത്തി. കമ്മിന്‍സിന് പുറമെ അവസാന മത്സരം കളിച്ച മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്റ്റോയിനിസ്് എന്നിവര്‍ ഓസീസ് നിരയിലില്ല. അലക്സ് ക്യാരി, ജോഷ് ഹേസല്‍വുഡ്, സ്പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ തിരിച്ചെത്തി.
Be the first to comment