ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ടില്‍ 350 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണിത്. ഫ്‌ളിപ്കാര്‍ട്ടില്‍ വാള്‍മാര്‍ട്ട് 600 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
വാള്‍മാര്‍ട്ട് നിക്ഷേപം സ്വീകരിച്ചതായും ഫ്‌ളിപ്കാര്‍ട്ടില്‍ ഗൂഗിളിനെ ചെറിയ നിക്ഷേപനാക്കുമെന്നും റെഗുലേറ്ററി നിയമങ്ങള്‍ക്കനുസരിച്ചാണ് നിക്ഷേപമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഫ്‌ളിപ്കാര്‍ട്ട് പറഞ്ഞു.
ഗൂഗിളിന്റെ പുതിയ നിക്ഷേപം ഫ്‌ളിപ്കാര്‍ട്ടിന് ബിസിനസ് മെച്ചപ്പെടുത്തുന്നതിനും ഉപയോക്തൃ സേവനങ്ങളില്‍ ഡിജിറ്റല്‍ സൗകര്യങ്ങളില്‍ ആധുനികവത്കരണം കൊണ്ടുവരാന്‍ സാധിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
2023 ഡിസംബറില്‍ വാള്‍മാര്‍ട്ട് 600 മില്യണ്‍ ഡോളര്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിക്ഷേപിച്ചിരുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെയും ഗൂഗിളിന്റെയും ഇടപാടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെക്കാനില്ലെന്ന് ഫ്‌ളിപ്കാര്‍ട്ട് വക്താവ് പറഞ്ഞു. വാള്‍മാര്‍ട്ട്, ഗൂഗിള്‍ നിക്ഷേപത്തോടെ ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യം ഏകദേശം 35 മുതല്‍ 36 ബില്യണ്‍ ഡോളറായിരിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ ഗൂഗിള്‍ ഏകദേശം 10 ശതമാനം നിഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Be the first to comment