ഗൂഗിൾ സെർച്ചിങ് ; 5 പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍

ന്യൂഡൽഹി: സെർച്ചിങ് അനുഭവം മികച്ചതാക്കാന്‍ പുതിയ ഫീച്ചറുകളുമായി ഗൂഗിൾ. ക്രോം ബ്രൗസറിൽ അഞ്ച് പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുമെന്നാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് മൊബൈലുകളിലെ ക്രോം ബ്രൗസിങ് എളുപ്പമാക്കുന്നതാണ് പുതിയ ഫീച്ചറുകള്‍.

‘ലോക്കല്‍ സെര്‍ച്ച്’ റിസല്‍ട്ട് പെട്ടന്ന് കിട്ടാനുളള കുറുക്കുവഴികളും തിരച്ചില്‍ എളുപ്പമാക്കാനുളള നവീകരിച്ച ‘അഡ്രസ് ബാറും’ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ‘ക്രോം ആക്ഷന്‍’ ആണ് മറ്റൊരു പ്രധാനപ്പെട്ട ഫീച്ചര്‍. ഇതുവഴി സെര്‍ച്ചിങ് കൂടുതല്‍ സുഗമമാകും.

ഉദാഹരണത്തിന്, ഒരു റെസ്‌റ്റോറൻ്റിനായി തിരയുമ്പോൾ, വിളിക്കുക, ഡയറക്ഷന്‍ നോക്കുക, റിവ്യൂസ് വായിക്കുക തുടങ്ങിയ കാര്യങ്ങള്‍ വേഗത്തിൽ ചെയ്യാന്‍ സഹായിക്കുന്ന ഷോര്‍ട്ട് കീസ് റിസല്‍ട്ടില്‍ കാണാന്‍ സാധിക്കും. ആൻഡ്രോയിഡ് ഫോണില്‍ ലഭ്യമായിട്ടുളള ഈ ഫീച്ചര്‍ ഉടന്‍ തന്നെ ഐഒഎസ് ഫോണിലും ലഭ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ ആൻഡ്രോയിഡില്‍ ലഭ്യമായിട്ടുളള ‘ട്രെൻഡിങ് സെര്‍ച്ച് സജഷന്‍’ ഐഒഎസിലും ലഭ്യമാകും. ഇനി മുതല്‍ ക്രോം ‘ഡിസ്‌കവര്‍ ഫീഡില്‍’ തത്സമയ ‘സ്‌പോർട്‌സ് കാർഡുകൾ’ ലഭ്യമാകും. അതിനാൽ നിങ്ങളുടെ പ്രിയപ്പെട്ട ടീം കളിക്കുമ്പോൾ, കളിയെ കുറിച്ചുളള അപ്‌ഡേറ്റുകൾ ലഭിക്കും. നിങ്ങൾ മുമ്പ് ടീമിനെ പിന്തുടരുകയോ അതിൽ താൽപ്പര്യം പ്രകടിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രം.

Be the first to comment

Leave a Reply

Your email address will not be published.


*