സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ

ന്യൂഡൽഹി: സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ. സെർവറിൽ സ്പേസുറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഗൂഗിൾ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ആഗോളതലത്തിൽ 1.5 ബില്യണിൽ അധികം ഉപഭോക്താക്കളാണ് ജിമെയിലിനുള്ളത്. രണ്ടു വർഷത്തോളമായി തുടർച്ചയായി ഉപയോഗിക്കപ്പെടാത്ത അക്കൗണ്ടുകളായിരിക്കും നീക്കം ചെയ്യുക. രണ്ടു വർഷത്തിനിടെ ഒരിക്കൽ പോലും അക്കൗണ്ടിൽ ലോഗിൻ ചെയ്യാതിരിക്കുകയോ ജിമെയിൽ വഴിയുള്ള യുട്യൂബ് പോലെയുള്ള സേവനങ്ങൾ ഒന്നും ഉപയോഗിച്ചിട്ടോ ഇല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

ഇതു പ്രകാരം സെപ്റ്റംബർ 20 മുതൽ ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. ഈ തീരുമാനം സ്ഥാപനങ്ങൾ, സ്കൂൾ, തൊഴിലധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവരുടെ അക്കൗണ്ടുകൾക്ക് ബാധകമല്ല.പല ആവശ്യങ്ങൾക്കായി നിരവധി അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്തിട്ടുള്ളവരെയാണ് ഗൂഗിളിന്‍റെ തീരുമാനം ബാധിക്കുക. അക്കൗണ്ടുകൾ സജീവമല്ലെങ്കിൽ അവയിലെ ഡേറ്റ പൂർണമായും നഷ്ടപ്പെടുമെന്ന് ജിമെയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിങ്ങളുടെ അക്കൗണ്ടുകൾ ഡിലീറ്റ് ആകില്ലെന്ന് ഉറപ്പാക്കാം

  • നിങ്ങളുടെ ജിമെയിലിൽ എത്രയും പെട്ടെന്ന് ലോഗിൻ ചെയ്യുക. മെയിൽ അയയ്ക്കുകയോ വായിക്കുകയോ ചെയ്യുക.
  • ഗൂഗിൾ ഫോട്ടോസ് ഉപയോഗിച്ച് ഒരു ഫോട്ടോ ഷെയർ ചെയ്യുക.
  • ജിമെയിൽ അക്കൗണ്ട് വഴി ലോഗിൻ ചെയ്ത് യൂട്യൂബിൽ വിഡിയോ കാണുക.
  • ലോഗിൻ ചെയ്തതിനു ശേഷം ഗൂഗിൾ ഡ്രൈവ്, അല്ലെങ്കിൽ ഗൂഗിൾ സെർച്ച് ഉപയോഗിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*