
കാത്തിരിപ്പിനൊടുവിൽ ഗൂഗിളിന്‍റെ മടക്കാനാകുന്ന പിക്സൽ ഫോൾഡ് ഫോൺ വിപണിയിലേക്ക്. മെയ് 10നാണ് പിക്സൽ ഫോൾഡ് പുറത്തിറക്കുന്നത്. ഫോൾഡബിൾ ഫോൺ വിപണിയിൽ മുൻനിരക്കാരായ സാംസങ് ഗ്യാലക്സി ഇസഡ് ഫോൾഡ്4ന് വെല്ലുവിളിയുമായാണ് പിക്സൽ ഫോൾഡിന്‍റെ വരവ്.
മെയ് പത്തിന് നടക്കുന്ന ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും ഫോണ്‍ അവതരിപ്പിക്കുക. ഫോണിന്റെ ഒരു ഫസ്റ്റ് ലുക്ക് വീഡിയോ കമ്പനി പുറത്തുവിട്ടു. സ്വര്‍ണ നിറത്തിലുള്ള പിക്‌സല്‍ ഫോണിന്റെ ചിത്രമാണ് പുറത്തുവിട്ടത്. എങ്കിലും കൂടുതല്‍ കളര്‍ ഓപ്ഷനുകള്‍ ഫോണിനുണ്ടാവുമെന്നാണ് കരുതുന്നത്. പിക്‌സല്‍ 7എ സ്മാര്‍ട്‌ഫോണും പിക്‌സല്‍ ടാബ് ലെറ്റും ഇതോടൊപ്പം പുറത്തിറക്കും.
ഒരു പുസ്തകം പോലെ തുറക്കാവുന്ന ഫോൾഡബിൾ ഫോണായിരിക്കും ഇത്. പിക്‌സല്‍ 7 പ്രോയ്ക്ക് സമാനമായ ഹൊറിസോണ്ടല്‍ ക്യാമറയാണ് പിക്‌സല്‍ ഫോള്‍ഡിന്. മൂന്ന് ക്യാമറകളുണ്ട്. ഇത് വൈഡ്, അള്‍ട്രാ വൈഡ്, ടെലിഫോട്ടോ ക്യാമറകളായിരിക്കും.
പിക്സൽ ഫോൾഡ് ഫോണിന് ഏകദേശം ഒരു ലക്ഷത്തിലേറെ രൂപ വിലയാകുമെന്നാണ് സൂചന. 5.8 ഇഞ്ച് കവർ ഡിസ്പ്ലേ, 7.69 ഇഞ്ച് ഇന്നർ ഡിസ്പ്ലേയും ട്രിപ്പിൾ റിയർ ക്യാമറയുമുണ്ടാകും. ഗൂഗിളിന്‍റെ തന്നെ ടെൻസർ ജി2 പ്രോസസർ, ആൻഡ്രോയ്ഡ് 13 ഓപ്പറേറ്റിങ് സിസ്റ്റം, 20W ചാർജറിനൊപ്പം 4500 എംഎഎച്ച് ബാറ്ററിയുമുണ്ടാകും.
✨May The Fold Be With You✨https://t.co/g6NUd1DcOJ#GoogleIO #PixelFold
May 10 pic.twitter.com/K8Gk21nmo8— Made by Google (@madebygoogle) May 4, 2023
Be the first to comment