മിറര്‍ റൈറ്റിങ്ങിലൂടെ ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി ഗോപിക ദേവി

മിറര്‍ റൈറ്റിങ്ങിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കരസ്ഥമാക്കി കൂത്താട്ടുകുളം കാക്കൂര്‍ സ്വദേശിയായ ഗോപിക ദേവി. ഇന്ത്യന്‍ ദേശീയ ഗാനം 2 മിനിറ്റ് കൊണ്ട് എഴുതിയാണ് ഗോപിക ഈ നേട്ടം സ്വന്തമാക്കിയത്.

ഒരു നിശ്ചിത ഭാഷയ്ക്ക് സ്വാഭാവിക വഴിയിലൂടെ വിപരീതദിശയില്‍ എഴുതുന്നതിലൂടെയാണ് മിറര്‍ റൈറ്റിംഗ് രൂപപ്പെടുന്നത്. അത് കണ്ണാടിയില്‍ പരിശോധിക്കുമ്പോള്‍ സാധാരണയായി കാണപ്പെടുന്നു എന്നതാണ് മിറര്‍ റൈറ്റിംഗിന്റെ പ്രത്യകത. ഇത്തരത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം വെറും രണ്ട് മിനിറ്റുകൊണ്ട് എഴുതിയാണ് ഗോപിക നേട്ടം കൈവരിച്ചത്. ദിവസങ്ങള്‍ നീണ്ട പരിശ്രമമാണ് ലക്ഷ്യത്തിലെത്താന്‍ വേണ്ടി വന്നതെന്നും ഗോപിക പ്രതികരിച്ചു. ഇതാണ് നിലവിലെ ഏറ്റവും കുറഞ്ഞ സമയം. 

ദേശീയ ഗാനം മലയാളത്തില്‍ ആരും ഇതുവരെ മിറര്‍ റൈറ്റിങ്ങില്‍ എഴുതിയിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്. സ്‌കൂള്‍ പഠനകാലത്തുതന്നെ ഫേബ്രിക് പെയിന്റിങ്ങിലും, ചിത്രരചനയിലും നിരവധി സമ്മാനങ്ങൾ ഗോപിക ദേവി നേടിയിട്ടുണ്ട്. ടി എം ജേക്കബ് മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ് മണിമലക്കുന്നിലെ മൂന്നാംവര്‍ഷ മലയാളം ബിരുദ വിദ്യാര്‍ഥിനിയാണ് ഗോപികാദേവി. മിറര്‍ റൈറ്റിംഗിനോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് ഗോപിക ദേവി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*