ആദ്യം ശ്രീലങ്കയോട്, പിന്നെ ന്യൂസിലാന്‍ഡിനോട്; നാണംകെട്ട തോല്‍വികളില്‍ വിമര്‍ശന ശരങ്ങളേറ്റ് രോഹിതും ഗംഭീറും

27 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയോട് ഏകദിനത്തില്‍ തോല്‍വി, 12 വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡിനോട് ടെസ്റ്റ് പരമ്പരയിലും തോല്‍വി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ ഗൗതം ഗംഭീറും ആരാധകരുടെ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുകയാണിപ്പോള്‍. വീരോചിതമായി ടി20 ലോക കപ്പ് നേടി വന്ന ടീമിനെ ഈ ഗതികേടിലേക്ക് തള്ളിവിട്ടതിനോടാണ് ഇന്ത്യന്‍ ആരാധാകരുടെ പ്രതിഷേധം. പന്ത്രണ്ട് വര്‍ഷമായി സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ഇന്ത്യ തോറ്റ ചരിത്രമില്ലായിരുന്നു. എന്നാല്‍ സ്പിന്നര്‍ മിച്ചല്‍ സാന്ററനറുടെ മികവില്‍ ബംഗളുരുവിലും പൂനെയിലും നാണംകെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

അറ്റാക്കിങ് ശൈലിയില്‍ കളിക്കാനാണ് ഗംഭീര്‍ ടീമിലെ പ്രധാന താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ഇത്ര കൂടിയ തരത്തില്‍ ആക്രമണോത്സുകത ആവശ്യമുണ്ടായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്പിന്നില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്താമെന്ന ഐഡിയ പാളിയെന്നത് സഹിക്കാം. എന്നാല്‍ കിവീസിന്റെ സ്പിന്നര്‍ അഴിഞ്ഞാടിയതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ടെസ്റ്റില്‍ 13 വിക്കറ്റുകള്‍ വീഴ്ത്തിയ സാന്റ്‌നര്‍ ഹീറോയായിരുന്നു.

അതിനിടെബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരക്കുള്ള തയ്യാറെടുപ്പുകളിലേക്ക് ഇന്ത്യന്‍ സംഘം കടക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. പരമ്പരയില്‍ ഗംഭീറും രോഹിതും ഏത് വിധത്തില്‍ ടീമിനെ ഇറക്കുമെന്ന ആകാംഷ ആരാധകരിലുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തോടെ രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ഗംഭീര്‍ പ്രധാന കോച്ചായി സ്ഥാനമേല്‍ക്കുന്നത്. പുതിയ പരിശീലകന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള സംഘത്തെയും അദ്ദേഹത്തെ സഹായിക്കുന്നതിനായി ബിസിസിഐ നല്‍കിയിരുന്നു. വിവിധ ഫോര്‍മാറ്റുകള്‍ക്കായി പ്രത്യേകം പ്രത്യേകം ടീമിനെ ഒരുക്കിയതിനോട് സമിശ്ര പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*