നെൽകർഷകരോട് വാക്ക് പാലിക്കാതെ സർക്കാർ; ഓണത്തിന് മുമ്പ് മുഴുവൻ തുകയും നൽകുമെന്ന സർക്കാർ ഉറപ്പ് നടപ്പായില്ല

നെൽകർഷകരോട് വാക്ക് പാലിക്കാതെ സർക്കാർ. ഓണത്തിന് മുമ്പ് എല്ലാ നെൽകർഷകർക്കും മുഴുവൻ തുകയും നൽകുമെന്ന സർക്കാർ ഉറപ്പ് നടപ്പായില്ല. സംസ്ഥാനത്ത് 27,791 കർഷകർക്കാണ് നെല്ലിന്റെ വില കിട്ടാനുള്ളത്. നിലവിൽ കർഷകർക്ക് ലഭിക്കുന്നത് സംഭരണ തുകയുടെ 28 ശതമാനം മാത്രമാണ്. കേന്ദ്ര വിഹിതം ലഭിച്ചാൽ മാത്രമേ പണം നൽകു എന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.

കർഷകദിനം ബഹിഷ്കരിച്ചുകൊണ്ട് കർഷകർ കരിദിനം ആചരിച്ച വേളയിലാണ് മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടിയും എംബി രാജേഷും ഓണം എത്തുന്നതിന് മുമ്പ് തന്നെ നെൽ കർഷകർക്ക് നൽകാനുള്ള മുഴുവൻ തുകയും നൽകുമെന്ന് അറിയിച്ചത്. ആ വാഗ്ദാനമാണ് പാലിക്കപ്പെടാതെ പോയത്.  ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനമെന്നും കർഷകർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*