തിരുവനന്തപുരം : മഴക്കാലപൂർവ്വ ശുചീകരണത്തിന് ഫണ്ട് അനുവദിക്കാതെ സർക്കാർ. ഫണ്ട് ലഭിക്കാത്തതിനാൽ മഴയ്ക്കു മുന്നേയുള്ള ശുചീകരണം പല ഇടത്തും തുടങ്ങിയെന്ന് തദ്ദേശസ്ഥാപനാധികൃതർ അറിയിച്ചു. വൃത്തിയാക്കാത്ത ഓടകളിൽ നിന്നും മഴയിൽ വെള്ളമൊഴുകി തുടങ്ങിയതോടെ എലിപ്പനി രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണത്തിന് തദ്ദേശസ്ഥാപനങ്ങളിൽ ഓരോ വാർഡിനും ലഭിക്കുക മുപ്പതിനായിരം രൂപയാണ്.
ഇതിൽ 10000 രൂപ ശുചിത്വ മിഷനും 10000 രൂപ എൻഎച്ച്എമ്മും 10000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും നൽകേണ്ടതാണ്. എന്നാൽ എൻഎച്ച്എമ്മിന്റെയും ശുചിത്വമിഷിന്റെയും ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല. തനത് ഫണ്ട് പല പഞ്ചായത്തുകൾക്കും ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും തികയാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ 15നും 20നും മുകളിൽ വാർഡുകൾ ഉള്ള പഞ്ചായത്തുകൾ എന്തു ചെയ്യും എന്നറിയാത്ത സ്ഥിതിയിലാണ്.ഇതിനിടയിലാണ് സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഫണ്ടും ലഭിക്കാത്താത്.കാട് വെട്ടി തെളിക്കാൻ ഉള്ള ഉപകരണത്തിന് ഒരു ദിവസത്തെ വാടക 700 രൂപ നൽകണം.
ഓടകളിലെ മാലിന്യം നീക്കുന്നതിന് ജെസിബി വിളിക്കണമെങ്കിൽ അതിനു കൊടുക്കണം ഒരു ദിവസം ഏഴായിരം രൂപ. ചുരുക്കത്തിൽ മഴയ്ക്കു മുന്നേ നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ മിക്കയിടത്തും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. മഴ തുടങ്ങിയതിൽ പിന്നെ പകർച്ചവ്യാധികളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. എലിപ്പനിയും ഡെങ്കിപ്പനിയും ആണ് കൂടുതൽ. മരണങ്ങളും കൂടുകയാണ്. പ്രഖ്യാപനത്തിൽ ഒതുങ്ങിയ ഫണ്ടും ശുചീകരണവും പകർച്ചവ്യാധി വ്യാപനത്തിന് പ്രധാന കാരണമായിട്ടുണ്ട്.
Be the first to comment