മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍. കമ്മീഷന്‍ നിയമനം റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇടക്കാല ആവശ്യം. പ്രവര്‍ത്തന അനുമതി നല്‍കുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് സർക്കാർ അനുമതി തേടിയിരിക്കുന്നത്. സാധാരണ ജൂഡീഷ്യൽ കമ്മീഷന്‍റെ അധികാരങ്ങൾ ഇല്ലെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയ സ്ഥിതിക്കാണ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചിരുന്നത്.

മുനമ്പത്തെ താമസക്കാർക്ക് അനുകൂലമാകുന്ന 35 വ‍ർഷംമുൻപുള്ള കോടതിയുത്തരവ് മുനമ്പം ഭൂസംരക്ഷണ സമിതി ജൂഡീഷ്യൽ കമ്മീഷന് കൈമാറിയിരുന്നു.മുനമ്പത്തെ തർക്കഭൂമയിൽ കുടികിടപ്പ് അവകാശമുണ്ടായിരുന്ന 14 കുടുംബങ്ങൾക്ക് 1989ൽ കിട്ടിയ അനൂകൂല കോടതിയുത്തരവിന്‍റെ പകർപ്പാണ് സമിതി ജൂഡീഷ്യൽ കമ്മീഷന് കൈമാറിയത്.

വഖഫ് ഭൂമിയാണെന്ന ഹൈക്കോടതി വിധിയെ തുടർന്ന് 610 കുടുംബങ്ങളാണ് മുനമ്പത്ത് കുടിയിറക്കൽ ഭീഷണി നേരിടുന്നത്. മുനമ്പത്തെ ജനങ്ങൾക്ക് ഓപ്പമാണ് ഭരണ പ്രതിപക്ഷ കക്ഷികൾ എന്ന് ആവർത്തിക്കുമ്പോഴും പ്രശ്ന പരിഹാരം ഇനിയും അകലയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*