ഓൺലൈൻ റമ്മി ഗെയ്മുകൾ നിരോധിക്കാൻ സർക്കാർ ഇടപെടണം; പരസ്യത്തിൽ അഭിനയിച്ച പ്രതീഷ് കുമാർ

ഓൺലൈൻ റമ്മി ഗെയ്മുകൾ നിരോധിക്കാൻ സർക്കാർ തന്നെ ഇടപെടണമെന്ന് റമ്മി സർക്കിൾ പരസ്യത്തിൽ വേഷമിട്ട പാലക്കാട് എലപ്പുളളി സ്വദേശി പ്രതീഷ് കുമാർ. ഓൺലൈൻ റമ്മിയുടെ അപകടങ്ങൾ സാധാരണക്കാർ തിരിച്ചറിയണം. തൻ്റെ പരസ്യം കണ്ട് ആരും റമ്മിയിലേക്ക് വരരുത് എന്നാണ് പ്രതീഷ് പറയുന്നത്.

പ്രതീഷിനെ ഓൺലൈൻ റമ്മിയിലൂടെ 1 ലക്ഷം രൂപ നേടിയ ടെക്‌സ്റ്റൈൽ ജീവനക്കാരനായാണ് പരസ്യത്തിൽ അവതരിപ്പിക്കുന്നത്.  ലെ മെറിഡിയനിലെ ഒരു ദിവസത്തെ താമസവും 10000 രൂപയും തരുമെന്ന് അവർ പറഞ്ഞു. വിളിക്കാനും തിരികെ കൊണ്ടുപോകാനും വണ്ടി വരും. അങ്ങനെയാണ് പരസ്യത്തിലഭിനയിക്കാൻ സമ്മതിച്ചത് എന്നും പ്രതീഷ് പറയുന്നു.

കഞ്ചിക്കോട് സ്പിന്നിംഗ് മില്ലിലെ ജീവനക്കാരനായ പ്രതീഷ് അഭിനയിച്ച പരസ്യമാണ് റമ്മി സർക്കിളിൽ ചലചിത്ര താരങ്ങളുടേതിനേക്കാൾ വൈറലായത്. നേരത്തെ ചിത്രീകരിച്ച പരസ്യമാണെങ്കിലും ഇപ്പോഴാണ് ഏറ്റവും കുടുതൽ ശ്രദ്ധിക്കപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*