വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്ന പ്രവണത കുറയ്ക്കാൻ സർക്കാർ ശ്രമം തുടങ്ങി; തോമസ് ചാഴികാടൻ എംപി

കോട്ടയം: ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്ന പ്രവണത കുറയ്ക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായി തോമസ് ചാഴികാടൻ എംപി. നാട്ടിലെ വിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദേഹം പറഞ്ഞു. കോട്ടയം ബിസിഎം കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വളർച്ചക്ക് വേണ്ടി രൂപീകൃതമായ റൂസ (Rashtriya Uchchatar Shiksha Abhiyan) ഫണ്ട് പ്രയോജനപ്പെടുത്തി നവീകരിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു എംപി.

വിദേശത്തേക്ക് പോകുന്ന കുട്ടികൾ നിലവാരം കുറഞ്ഞ സ്ഥാപനങ്ങളിൽ പഠിക്കാൻ ഇടവരുന്നത് ഏറെ ദുഖകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. റുസ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കോളേജ് ഹോസ്റ്റൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ് ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമ്മേളനത്തിൽ അധ്യക്ഷ വഹിച്ചു. കോളേജ് മാനേജർ ഫാ. അലക്സ് ആക്കാപറമ്പിൽ, പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ്, ബർസാർ ഫാ. ഫിൽമോൻ കളത്ര തുടങ്ങിയവർ സംസാരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*