വോഡഫോൺ ഐഡിയയിൽ 36950 കോടിയുടെ ഓഹരികൾ കൂടി കേന്ദ്രസർക്കാരിന്; കമ്പനിയുടെ നിയന്ത്രണത്തിൽ മാറ്റമില്ല

സ്പെക്ട്രം ലേല കുടിശികയ്ക്ക് പകരമായി 36950 കോടി രൂപയുടെ പുതിയ ഓഹരികൾ ഏറ്റെടുക്കുന്നതിലൂടെ വോഡഫോൺ ഐഡിയയിലെ ഓഹരി 48.99 ശതമാനമായി കേന്ദ്രസർക്കാർ ഉയർത്തും. ഇതിനോടകം കമ്പനിയുടെ ഏറ്റവും കൂടുതൽ ഓഹരികളുള്ളത് കേന്ദ്രസർക്കാരിൻ്റെ കൈവശമായതിനാൽ ഇതും സർക്കാരിന് നേട്ടമാണ്.

അടുത്ത 30 ദിവസത്തിനുള്ളിൽ 10 രൂപ മുഖവിലയുള്ള 3,695 കോടി ഇക്വിറ്റി ഓഹരികൾ 10 രൂപ ഇഷ്യൂ വിലയിൽ കേന്ദ്രസർക്കാരിന് നൽകുമെന്ന് വോഡഫോൺ ഐഡിയ കമ്പനി അറിയിച്ചു. നിലവിൽ കമ്പനിയിൽ 22.60 ശതമാനം ഓഹരികൾ കേന്ദ്രസർക്കാരിനാണ്. ഇത് ഇനി 48.99 ശതമാനമായി ഉയരും. എങ്കിലും കമ്പനിയുടെ പ്രവർത്തന നിയന്ത്രണം തുടർന്നും പ്രമോട്ടർമാർക്കായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*