വെല്ലുവിളിച്ച് ഗവർണർ തെരുവിൽ; മിഠായിത്തെരുവിലെത്തി ഹൽവ വാങ്ങി

എസ്എഫ്ഐ പ്രതിഷേധത്തിനിടെ കോഴിക്കോട് തെരുവിലൂടെ നടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കും എതിരേ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഗവർണർ തെരുവിലിറങ്ങിയത്. നാട്ടുകാർക്ക് കൈ കൊടുത്തും കുട്ടികളെ വാരിയെടുത്തു കൊഞ്ചിച്ചുമാണ് ഗവർണർ മാനാഞ്ചിറ മൈതാനത്തെത്തിയത്. മിഠായിത്തെരുവിലെത്തി ഹൽവ വാങ്ങിയാണ് ഗവർണർ മടങ്ങിയത്.

പൊലീസിനെ സ്വതന്ത്രായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. കേരള പൊലീസ് രാജ്യത്തെ മികച്ച പൊലീസ് സേനകളിൽ ഒന്നാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലം പൊലീസ് നിഷ്ക്രിയമായിരിക്കുകയാണ്. പൊലീസ് നീക്കിയ ബാനർ വീണ്ടും ഉയർത്തിതിനു പിന്നിൽ മുഖ്യമന്ത്രിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ ഞാനിഷ്ടപ്പെടുന്നു. അവർ‌ക്കു എന്നെയും ഇഷ്ടമാണ്. തനിക്കുള്ള സംരക്ഷണം അവർ തരുമെന്നും ഇതു സംബന്ധിച്ച കത്ത് ഡിജിപിക്ക് നൽകിയിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

വേണ്ടി വന്നാൽ ഒറ്റയ്ക്ക് മാർക്കറ്റിൽ പോകും. സർവകലാശാലയുടെ ഭരണം നടത്താൻ ഉദ്ദേശ്യമില്ല. എന്നാൽ സർവകലാശാലയുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നത് തന്‍റെ ഉത്തരവാദിത്തമാണെന്നും ഗവർണർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*